മനസ്സ്

Poem

മനസ്സ്


ഒട്ടും ഭംഗമില്ലാത്ത
ഒരു നിദ്ര.
പേക്കിനാവുകളോ
പിറുപിറുക്കലുകളോയില്ലാതെ
പുലര്‍ന്ന ഒരുരാത്രി.

കലക്കമെല്ലാം
ഊറിക്കൂടി
തെളിഞ്ഞ ജലാശയം
മനസ്സ്.

കാറ്റും ഇടിയുമില്ലാതെ
മുറ്റത്തിറങ്ങിയ ഒരു മഴ.
കടുപ്പവും മധുരവും
പാകമായൊരു
കട്ടന്‍ചായ.

നല്ലദിനത്തിന്
നന്ദികുറിച്ചുകൊണ്ടു
ദൂരേനിന്നു
അലകളൊഴുകിവരുന്നു
കല്ലുകടിയില്ലാതെ
ഒരു പാട്ട്.


Related Articles