പ്ലാറ്റ്ഫോമിലെ തിരക്കിലും
ബഹളത്തിനുമിടയില്‍
അവസാനത്തെ മുന്നറിയിപ്പ്.
പിരിയുന്നതിന്റെ അടയാളം
കാട്ടി പച്ചക്കൊടി കാറ്റില്‍പ്പറന്നു.
ഞങ്ങളുടെ കൈകള്‍ സ്പര്‍ശിച്ചു.
വിരലുകള്‍ പരസ്പരം ഇണചേര്‍ന്നു.
ഒരുമിച്ച് നില്‍ക്കുമ്പോള്‍
ഹൃദയങ്ങള്‍ ചൂളം മുഴക്കി.
യാത്രയ്ക്ക് മുന്‍പേ ദൂരം വര്‍ദ്ധിച്ചിരുന്നു.
ട്രെയിനിന്റെ വാതിലുകള്‍ തള്ളിത്തുറന്നൊരു
നീരാവി അകത്തേക്ക് പ്രവേശിക്കവേ
ഞാനൊരേകാന്ത സ്വപ്നമായ് അവശേഷിച്ചു.
ഒരു മൃദുവായ നെടുവീര്‍പ്പോടെ
ട്രെയിന്‍ മുന്‍പോട്ട് നീങ്ങിത്തുടങ്ങി.
ഒന്നും പറയാനില്ലാതെ
ഒരു ചക്രവാളത്തിനകത്തേക്കതപ്രത്യക്ഷമാകുന്നത്
ഞാന്‍ നോക്കിനിന്നു.
സമയവും സ്ഥലവുമെന്റെ ഭാരം വഹിച്ചു.
മണിക്കൂറുകള്‍ മണല്‍ത്തരികള്‍ പോലെ വീണുതുടങ്ങി.
താളാത്മകമായ ഒരു സ്പന്ദനമെന്റെ മനസ്സില്‍ പ്രതിധ്വനിച്ചു.
അന്ന് രാത്രിയൊരു സ്വപ്നത്തില്‍
പ്രകാശം പരത്തുന്ന ഒരു പുഞ്ചിരി.
തൊടാന്‍ ഞാന്‍ കൈ നീട്ടിയപ്പോള്‍
രാത്രിയുടെ ഇരുട്ട്.
