Hence Prove That, ആലില = ആവോലി മീന്‍

Poem

Hence Prove That, ആലില = ആവോലി മീന്‍


കുഞ്ഞിമ്മാടെ മോളില്‍
മൂത്തോളും
മൂത്തുമ്മാടെ മോനില്‍
ഇളയോനും
തമ്മില്‍ പണ്ട് ഊഞ്ഞാലാടി
കുന്നിക്കുരു പെറുക്കി.
കളികള്‍ക്കിടയില്‍
പല കുറി വെറുക്കി.

കാഴ്ച ബംഗ്ലാവ് കളിക്കുമ്പോള്‍
ഓനൊരു കരടിയായി.
ഓളൊരു കിളിയായി
കുളിരുള്ള കൊഞ്ചലുകള്‍ നടത്തി.

എണ്ണക്കാരനും
മീന്‍കാരിയുമായി.
വെളിച്ചെണ്ണ കിട്ടാന്‍
ചെമ്പരത്തിയുടെ
ഇല പറിക്കുമ്പോള്‍
അവള്‍ മീനാക്കാന്‍
പ്ലാവില കുത്താന്‍ പോയി.

പഴുത്ത പ്ലാവില പുതിയാപ്ല കോരയും
പച്ച ഇല അയല കണയനും
എന്ന് വെളിച്ചെണ്ണ വാങ്ങുമ്പോള്‍
പകരത്തിനു പകരം വിറ്റു.


Related Articles