നഷ്ടസ്വര്‍ഗ്ഗത്തിന്റെ പാട്ടുകാരാ...
പലായനങ്ങള്‍ക്കും മരണങ്ങള്‍ക്കുമിടയില്‍
പലസ്തീനിന്റെ മുറിവുകളില്‍
ലേപനമാകുന്ന വരികള്‍ പാടിയ
ചിറകുകളില്ലാത്ത പക്ഷികളുടെ
ഉണര്ത്തുപാട്ടുകാരാ
ഇനിയും നിന്റെ സ്വപ്നഭൂമിയില്‍
അവശേഷിക്കുന്നവര്‍ക്കായി...
പ്രിയപ്പെട്ട മെഹമൂദ് ദര്വ്വിഷ്,
അവിടെ ഉയരുന്ന
സ്ഫോടനശബ്ദങ്ങളേക്കാള് ഉച്ചത്തില്‍
ഇവിടെ ഞങ്ങള്‍ പാടുന്നുണ്ട്
വീടണയാനുള്ള നിന്റെ കൂട്ടരുടെ
അഭിവാഞ്ജകള്‍ക്ക് അത് ഏറ്റുപാടാം
അവരുടെ ആകാശത്ത്
നക്ഷത്രങ്ങളെ കാണാം
അമ്മ കാത്തിരിക്കുന്ന കൂട്ടിലേക്ക്
തിരികെയെത്താന്‍, വീടണയാന്‍,
ദര്‍വീഷിന്റെ പാട്ടുപാടി
അവര്‍ കാത്തിരിക്കുമ്പോള്‍
അന്നമില്ലാതലയുന്ന അറഫാത്തിന്റെ-
മക്കള്‍ ഉറ്റവരുടെ കബന്ധങ്ങളില്‍ തട്ടി
ആകാശത്തിലേക്ക് നോക്കി അലമുറയിടുമ്പോള്‍
ഇവിടെ നമ്മുടെ ആകാശങ്ങളില്‍
നീലിച്ച കണ്ണുകളുമായി
നക്ഷത്രങ്ങള്‍ കണ്ണീര് പൊഴിക്കുന്നു
