ആകാശത്തിന്
ഒരു പ്രേമമുണ്ടായി!
മേഘത്തോടാണവന്‍
അത് പറഞ്ഞത്.
മേഘം,
സ്വന്തം കൈകളില്‍ നിന്ന്
ഒരു തുണ്ട് പിഴുതെടുത്ത്
തുള്ളികളില്‍ ചേര്‍ത്ത്
ആ പ്രേമസന്ദേശം
എയ്തുവിട്ടു.
കൊതിച്ചത് പോലെ
കടലിലാണ് അത്
പതിച്ചത്.
അവള്‍,
ചുവന്നു,
പൂത്തു,
തുടുത്തു.
അവളുടെ സന്ദേശം
നീരാവിയായി.
മേഘത്തുണ്ടത്
വലിച്ചെടുത്തു.
ആകാശത്തിനോടവള്‍
കടലിന്റെ കടങ്കഥ പറഞ്ഞു.
