ഉഭയജീവിയെ തേടുന്ന കടല്‍

Poem

ഉഭയജീവിയെ തേടുന്ന കടല്‍


അയാള്‍ തന്റെ തുരുമ്പ് പിടിച്ച സൈക്കിളില്‍
കടല്‍ത്തീരത്തേക്ക് പറക്കുകയായിരുന്നു.
തിരക്ക് പിടിച്ച റോഡായതിനാല്‍
സൈക്കിളിന്റെ ചിറകുകള്‍
അറ്റുപോകാതിരിക്കാനായി
ഇടക്കിടക്ക് വേഗത കുറച്ച്
അയാള്‍ തന്റെ മാന്യത പ്രകടിപ്പിച്ചു കൊണ്ടിരുന്നു.

ആര്‍ക്കും പിടികൊടുക്കാതെ,
പരസ്പരം അറിയുന്നവരും അറിയാത്തവരും
തലങ്ങും വിലങ്ങും വാഹനമോടിച്ചു പോകുന്നു.

ധാന്യമണികളുമായി പോകുന്ന ഉറുമ്പുകളെ പോലെ
ജീവന്റെ കരംപിടിച്ച് കാല്‍നട യാത്രക്കാര്‍ വേറെയും.

പ്രത്യേകിച്ച് ക്രമീകരണമൊന്നുമില്ലാത്ത
ആര്‍ക്കും എങ്ങനെയും കടന്നു പോകാവുന്ന
ഒരു സോഷ്യലിസ്റ്റ് റോഡ്.


Related Articles