വിരല്‍

Poem

വിരല്‍


അയാളെ കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെയും
ആ നീളന്‍ വിരലുകള്‍ ഓര്‍മ വരും
ഒരുവനിലെ സ്‌നേഹം മുഴുവനും
ഒളിപ്പിച്ചു കടത്തിയത് അവിടമാണെന്ന് തോന്നും.

വര്‍ഷങ്ങള്‍ക്കിപ്പുറം, നീലിച്ചൊരു മഴ നേരത്തു
അവസാനമായി കണ്ടപ്പോഴും പരതിയത്
ആ നനുത്ത വിരലറ്റങ്ങള്‍ക്കായിരുന്നു.

പിന്നിട്ട ഏതോ വസന്ത കാലത്തിന്റെ
ഓര്‍മക്കണ്ടം കെട്ടുപിണഞ്ഞ വിരല്‍ തുമ്പില്‍
കല്ലിച്ച് ഉറഞ്ഞിട്ടുണ്ടെന്നാരോ പറഞ്ഞു.

ആഞ്ഞടിച്ച എല്ലാ തിരകളുടെ അവസാനവും
സ്‌നേഹപച്ച കൊണ്ട് തൊട്ടു നനച്ച മനുഷ്യന്റെ
വിരലോരങ്ങള്‍ തുരുമ്പെടുത്തെന്നു വെളിപ്പെട്ടു.


Related Articles