വ്യാകരണം

Poem

വ്യാകരണം


ഒന്ന് തൊട്ടിട്ട് വിരല്‍ മടങ്ങുന്നു
ആത്മാവ് തുടുക്കുന്നു

ഒന്ന് പാടിയിട്ട് ഒച്ച നിലയ്ക്കുന്നു
ഉള്‍ത്തടാകത്തില്‍ ഓളം തുടരുന്നു

ഒന്ന് പൂത്തിട്ട് വസന്തം കൊഴിയുന്നു
നിറങ്ങള്‍ ജീവനില്‍ പടരുന്നു

വന്നു തങ്ങിയ മണത്തെ കാറ്റ് കവരുന്നു
ചുറ്റാകെയും കൈതപ്പൂ മണക്കുന്നു


Related Articles