വൃത്തം

Poem

വൃത്തം


യാത്രയില്‍ പാതകള്‍ക്കൊപ്പം
പുറകോട്ട് പാഞ്ഞുപോയ കാലം
കതകില്‍ മുട്ടുന്നു

ഗ്രന്ഥപുരയുടെ തുറന്നവാതില്‍ വഴിയില്‍
മാഞ്ഞുപോയ ഉടല്‍ ഗന്ധം

അക്ഷരങ്ങളില്‍ വിരല്‍ സ്പര്‍ശം
ഓര്‍മ്മ മേതിലിനെ വായിക്കുന്നു

അഴലില്‍ കാണാതെപോയ
പലായനത്തിന്റെ താക്കോല്‍-
തിരിച്ചു കിട്ടുന്നു


Related Articles