മടുപ്പിന്റെ വേരുകളറുത്ത്,
കവലയിലെ
വിളക്കുകാലൊരു രാത്രി
നടക്കാനിറങ്ങി.
കൂട്ടിന് വടിയും കുത്തി
ഗാന്ധിപ്രതിമയും.
മറവിയുടെ രാജ്യത്തേക്ക്
നാട് കടത്താന്‍ വിധിക്കപ്പെട്ട
ഞാനിങ്ങനെ ഇറങ്ങി നടന്നാല്‍?
ആരെങ്കിലും കണ്ടാല്‍?
വട്ടക്കണ്ണട നേരെയാക്കി,
ലാളിത്യത്തിന്റെ ഒറ്റമുണ്ട്
മുറുക്കിയുടുത്ത്
ഗാന്ധി ചോദിച്ചു.
