ഒരുമിച്ചിരുന്നു നാമേറെ പറഞ്ഞല്ലോ
നനവൂറുമാത്മാവിന് കഥകളെല്ലാം
പിരിയുന്ന നേരത്ത് നിറമിഴി എന്തിനു
മുകില്‍മാല തേടിയലഞ്ഞിടുന്നു
ചെറുവിരല്‍ സ്പര്‍ശത്താല്‍ തേങ്ങിടും വീണയായ്
ഈ ദുഃഖ സാമ്രാജ്യ തീരഭൂവില്‍
വ്യധിതമാം മോഹത്തിന് ശരശയ്യ തീര്‍ക്കുവാന്‍
ഒരുമിച്ചു കൂടുകയാണ് നമ്മള്
ഇതുവഴി വന്നവര്‍ പോയവര്‍ പലരുമീ
വഴിയമ്പലത്തിലെ തടവുകാരോ
ഒരു പിടി മിഴിവൂറും ഓര്‍മ്മകള്‍ നേടുവാന്‍
അതിഥിയായ്കൂടിയ യാത്രികരോ
വഴിതെറ്റി വന്നവര്‍ വഴിയറിയാത്തവര്‍
വരികയാണെന്നുമീ താവളത്തില്‍
പലരും പലതുമായ് അലയുമ്പോഴന്യോന്യം
പകരുന്നു ജീവിത വ്യാമോഹങ്ങള്‍
ഈ വഴിയാത്രയിലെത്ര മുഖങ്ങളെ
ഒര്മ്മയാം ചെപ്പിലോളിച്ചുവച്ചു
ചിരിതൂകിയെന്നുമീ വഴിയില്‍ വന്നെന്നുടെ
മിഴിനീര് തുടയ്ക്കുവാന്‍ എത്തിടാമോ
വരുമോ ത്രിസന്ധ്യയില്‍ നിറമാല ചാര്‍ത്തുന്ന
തിരുപോന്നരങ്ങില് ലയിച്ചുനില്ക്കാന്
വിരഹം കൊണ്ടുഴലുന്ന കിളികള്‍ക്ക് പാടുവാന്‍
ഒരു ദു:ഖ ഗാനത്തിന് ശീലോരുക്കാന്
