വീടിനോട്

Poem

വീടിനോട്


വീടിനോട്
വഴിയെക്കുറിച്ച്
ചോദിക്കരുത്

മഴയെക്കുറിച്ച് ചോദിക്കൂ
കാറ്റിനെക്കുറിച്ച് ചോദിക്കൂ
വെയിലിനെക്കുറിച്ച് ചോദിക്കൂ

നിങ്ങളുടെ വേദനകള്‍ പോലും
ചിലപ്പോള്‍ വീട് പറയും
അടച്ചിട്ട വാതിലുകള്‍ക്കപ്പുറം
തലകുമ്പിട്ടിരിക്കുന്ന നിങ്ങളെ
വീടിന് മനസ്സിലാകും

വഴിയെക്കുറിച്ച് ചോദിച്ചാല്‍
നിങ്ങളെപ്പോലെ
വീടും കരയും


Related Articles