റേച്ചല്‍.. നീ എനിക്കാരായിരുന്നു..
ഗോതമ്പു വയലുകളുടെ തീ മഞ്ഞയില്‍
സൈപ്രസ് ഗോപുരങ്ങളുടെ നെറുകയില്‍
ആല്‍പ്‌സ് താഴ്‌വാരങ്ങളിലെ മഞ്ഞു മണികളില്‍
ഓക് മരങ്ങളുടെ തണലോരങ്ങളില്‍...
പുഷ്യരാഗവശ്യമായ് നിന്‍ മുഖം മാത്രം.
വിഷാദോന്മാദങ്ങളുടെ അശാന്തതീരങ്ങള്‍..
മതിഭ്രമങ്ങളുടെ ഇരുള്‍ നൃത്തങ്ങള്‍:
രോഗാതുരം, വ്രണിത ഹൃദയമെങ്കിലും
നിന്‍ സ്മൃതിയില്‍ ഓരോ നിമിഷവും
വര്‍ണ്ണജാല വിസ്മയങ്ങള്‍,
നിറപ്പെയ്ത്തുകള്‍..
ഒരു ശിശിരരാവിന്റെ ഇരുളാഴങ്ങളില്‍,
നിശബ്ദ നോവുകളില്‍..
ഹിമ വര്‍ഷങ്ങളില്‍..
കണ്ണുകളില്‍ ചുടുനനവ്..
തലച്ചോറില്‍ വിദ്യുത്പ്രവാഹത്തിന്‍
നിമ്നോന്നതികള്‍..
രാസതന്മാത്രകളുടെ അസന്തുലിത
ഘോഷയാത്ര..
നിറക്കൂട്ടുതിര്‍ക്കും രൂക്ഷ രശ്മികള്‍..
ഉന്മാദത്തിന്നുച്ചസ്ഥായിയില്‍
ഭ്രമാത്മകമായി നിന്‍ മായിക ശബ്ദം:
വിഭ്രമച്ചുഴിയില്‍ നിപതിച്ച വേളയില്‍,
ഉഗ്രവേഗത്തില്‍
ചെവിയറുത്തിത്തിരി ശീലയില്‍
പൊതിഞ്ഞെടുത്തു..
തെരുവോരങ്ങളില്‍ ശരവേഗ പ്രയാണം..
തെരയുന്നു നിന്‍ മുഖം മാത്രം..
വരിക,
നീയിതെടുത്തു കൊള്‍ക..
നീറുമാത്മാവിന്നംശമാണിത്..
ഭയമരുത് രുധിര പ്രവാഹങ്ങളില്‍..
എന്‍ ഹൃദയം രാഗലോലം..
പ്രണയ പൂര്‍ണം..
ഹൃദയം പകുത്തവര്‍
കരള്‍ പകുത്തവര്‍
കമിതാക്കളുടെ കാല്പനിതകള്‍ മാത്രം:
