തീപ്പെട്ടി കൂട്

Poem

തീപ്പെട്ടി കൂട്


ഒഴിഞ്ഞ തീപ്പെട്ടിക്കൂടുകൊണ്ടുണ്ടാക്കിയ
കളിപ്പാട്ടം പോലെ
നിശ്ശബ്ദതയുടെ ഒരു വാഹനം
നമ്മളെ തൊട്ടു തൊട്ട്
ഓടിക്കൊണ്ടിരിക്കും.

ബഹളമയമായ പാതയിലും
കനിവോടെ മാത്രം പിന്തുടരും..

കുട്ടിക്കാലത്ത്
പതിയിരുന്ന്
കുരുക്കിട്ടു പിടിച്ച
നമ്മുടെ സ്വന്തം ആകാശത്തെ
തുമ്പിയെ പോലെ
മെല്ലെ മെല്ലെയൊന്നു പറക്കാൻ
അനുവദിച്ചുവെന്നേയുള്ളൂ..

മത്തപ്പൂവിനുള്ളീന്ന് പിടിച്ചിട്ട്
ഇരുട്ടത്തു മിന്നാൻ പറഞ്ഞ മിന്നാമിന്നിയെ പോലെ
ഓർക്കാപ്പുറത്തൊരു നിമിഷം നമ്മളും പിടിക്കപ്പെടും.


Related Articles