ആകാശത്തേക്ക്
നോക്കി നടക്കുന്ന ഒരാള്‍
ഭൂമിയിലെ മനുഷ്യരോട്
ഏതു ഭാഷയില്‍ സംവദിക്കും
നക്ഷത്രങ്ങളുടേതോ
മഴവില്ലിന്റേതോ
നീലയാഴത്തിന്റേതോ
അത് മനുഷ്യര്‍ മനസ്സിലാക്കിയെടുക്കാന്‍
എത്ര വര്‍ഷങ്ങള്‍ വേണ്ടിവരും
'മഴയുടെ ഭാഷയില്‍ സംസാരിച്ചുകൂടെ...'
ഞാന്‍ ചോദിക്കും
