രാവിലെ പെയ്ത മഴയില്‍
അലിഞ്ഞില്ലാതായത്
സമയച്ചക്രത്തിനൊപ്പം
കറങ്ങാമെന്ന
വ്യാമോഹമാണ്.
രാവിലെ പെയ്ത മഴയില്‍
ഒലിച്ചു പോയത്,
തലച്ചോറിന്റെ ഉള്ളറയില്‍
അടിയുറച്ചു പോയ
കണക്കുകൂട്ടലുകളാണ്.
രാവിലെ പെയ്ത മഴയില്‍
കുതിര്‍ന്നു പൊട്ടിപ്പോയത്
മുന്നോട്ടോടുന്ന സമയത്തെ
പിന്നോട്ടു പിടിച്ചു വലിക്കാനുള്ള
പാഴ്ശ്രമങ്ങളുടെ ചരടുകളാണ്.
നനഞ്ഞൊലിച്ച പ്രഭാതത്തെ
കുടക്കീഴിലൊതുക്കാന് നോക്കി
കിതച്ചു പാഞ്ഞപ്പോള്‍
സമയത്തേക്കാള്‍ വേഗത്തിലോടിയെത്തിയ
തീവണ്ടിയുമെന്നെ തോല്‍പ്പിച്ചു.
