നേര്‍ത്ത തണുപ്പിനാല്‍ മൂടപ്പെട്ട
ശൈത്യകാലത്തെ പോലെയും
കടുക് മണിയോളം വലിപ്പമുള്ള
മഴത്തുള്ളികള്‍ നിറഞ്ഞ
മഴക്കാലത്തെ പോലെയും
നിര്‍വചിക്കപ്പെട്ട
രണ്ട് ഋതുക്കളായിരുന്നു അവര്‍.
അവരുടെ കണ്ണുകളെപ്പോഴും
പവിഴം പോലെയും
വൈഡൂര്യം പോലെയും
പ്രകാശമുള്ളവയായിരുന്നു.
നിലാവ് പിറന്നു വീഴാറുള്ള
രാത്രികളില്‍ അവര്‍
രണ്ട് ചകോരപ്പക്ഷികളെ പോലെ
പ്രകൃതിയെ നോക്കി
വിലപിക്കാറുണ്ട്.
പ്രേമത്തിന്റെ നിറം
കടും ചുവപ്പാണെന്നവര്‍
വിശ്വസിച്ചു.
അവരിലെ ഓരോ ശ്വാസത്തിനും
ഒരായിരം പ്രതിധ്വനികളുണ്ടായി.
