പ്രേം നസീര്‍

Poem

പ്രേം നസീര്‍


പ്രേമമെന്നാല്‍ നസീറെന്നായ്
സൂത്രവാക്യം സിനിമയില്‍.

അത്രയുള്ളില്‍ ചിരിച്ചൊരാള്‍
അത്രയേങ്ങിക്കരഞ്ഞൊരാള്‍
മണ്ടിയെന്നു വിളിച്ചാലും
മിണ്ടിയെന്തും പറഞ്ഞാലും
കണ്ടിരിക്കുമാളുകളില്‍
ഇണ്ടലാര്‍ന്നു നിറഞ്ഞൊരാള്‍.

യേശുദാസിന്‍ തൊണ്ടയാലേ
ആശയത്ര കൊടുത്തയാള്‍.
വാശിമൂത്തു പടവാളാല്‍
വീശിയെല്ലാം ജയിച്ചൊരാള്‍.
വേലായുധനായാലും
നേരായുധനായൊരാള്‍.

സ്വപ്നം കൊണ്ടു തുലാഭാരം
പുഷ്പം കൊണ്ടു ഫലഭാരം
കണ്ണിറുക്കില്‍ ചിരിഭാരം
ചുണ്ടിറുക്കില്‍
ഉമ്മ
ഭാരം.


Related Articles