നിഴല്‍ വെളിവുകള്‍

Poem

നിഴല്‍ വെളിവുകള്‍


നെറുകയില്‍ മുത്തി
തിടുക്കത്തിലെങ്ങോ
മുകില്‍ക്കറ പോലെ
മറഞ്ഞ നോവുകള്‍

ഒടുങ്ങും മുന്‍പേങ്ങി
ഞരങ്ങും മാതിരി
കറങ്ങും കാറ്റിനാല്‍
മുഷിഞ്ഞ നേരങ്ങള്‍

അടക്കത്തില്‍ ക്ഷമ
വിളറി വിങ്ങലായ്
അടുത്തു കൂടിയ
വരുംവരായ്കകള്‍

വിറയ്ക്കാതെ, തല-
യ്‌ക്കെരിഞ്ഞു നീറുന്നു
മനം മടുപ്പിക്കും
പുകച്ച ഗന്ധങ്ങള്‍


Related Articles