നമ്മളായൊന്നിക്കാം

Poem

നമ്മളായൊന്നിക്കാം


ഞങ്ങളും നിങ്ങളും ചേര്‍ന്ന
നമ്മളില്‍ നിന്ന്
നമ്മളെല്ലാരുമില്ലാത്ത നമ്മളിലേക്ക്
ചില നേരങ്ങളില്‍ നമ്മള്‍
കുടിയേറുന്നു.

അന്നേരങ്ങളില്‍
ഞങ്ങള്‍ക്ക് ഞങ്ങളായ നമ്മളും
നിങ്ങള്‍ക്ക് നിങ്ങളായ നമ്മളും
മാത്രം
മനുഷ്യരാവുന്നു.
മതി വരുന്നു.

അന്നേരങ്ങളില്‍
നമ്മളിലൊരാള്‍ വിശന്നു മരിക്കുമ്പോള്‍
ഞങ്ങളുടെയോ നിങ്ങളുടെയോ
ആരാധനാലയത്തലപ്പ്
പല്ലിളിക്കുന്നു.

ആന്തലടക്കാന്‍ വയറു കൊട്ടുമ്പോള്‍
ഞങ്ങളുടെയോ നിങ്ങളുടെയോ
ഭണ്ഡാരപ്പെട്ടിയുടെ വയറു പൊട്ടുന്നു.


Related Articles