അമ്പംകുന്നത്തെ നേര്‍ച്ചക്ക്
മൂന്ന് പെണ്ണുങ്ങള്‍
അപ്പപ്പെട്ടിയുമായി പുറപ്പെട്ടു
രണ്ടു പേരുടെ പേര്
ഭാനു എന്നാണ്
മൂന്നാമത്തെയാളുടെ
വിളിപ്പേരും ഭാനു എന്നാണ്
കനാലോരത്തൂടെ നടക്കുമ്പോള്‍
ഭാനുവിന്റെ നടത്തം പതുക്കെയായി
ഭാനുമാരുടെ നടത്തവും കനത്തു
ഭാനു കരഞ്ഞു
ഭാനു അവളെ ചേര്‍ത്തുപിടിച്ചു
ഭാനു അവളെ ശ്രദ്ധയോടെ കേട്ടു
