മൗനവും മരണവും

Poem

മൗനവും മരണവും


മൗനം...

വാക്കുകളുടെ ഇടനാഴിയിലെവിടെയോ
പൊട്ടിച്ചിതറിയ കുപ്പിവളകള്‍
ഇടറിവീണ കണ്ണീരുകള്‍
ഉതിര്‍ന്നുവീണ പുഞ്ചിരികള്‍
പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുകള്‍
നിസ്സഹായതയുടെ നിശ്വാസങ്ങള്‍
അവഗണനയുടെ കാരമുള്ള്
പ്രണയത്തിന്റെ മരണം

മരണം.....

വെള്ളപുതപ്പിച്ച ശാന്തത
കറുപ്പ് കുത്തിയ ദുഃഖം
ആചാരത്തിനൊരു റീത്ത്
ആദരവിന്റെ പാരമ്യത
ഒരു ദിനത്തിന്റെ വിശുദ്ധി
പിന്നാമ്പുറത്തെ പിറുപിറുക്കലുകള്‍
അകമുറിയിലെ തേങ്ങലുകള്‍
ചിതയെരിയും മുന്‍പേ പിരിയലുകള്‍
ഫ്ലെക്സിലെ നിറം മങ്ങും മുന്‍പേ മറവിയും


Related Articles