കുരുതി

Poem

കുരുതി


ന്ന് ഈ തെരുവുകള്‍
ജന നിബിഡമായിരുന്നു.

ഇന്ന് ഈ തെരുവുകള്‍ ഒരു
ഏകാന്ത തടവറയായിരിക്കുന്നു
വേലികളില്ല, മതിലുകളില്ല
സംരക്ഷകരുമില്ല.

പടക്കോപ്പുകള്‍ പറവകള്‍
പോലെ അലയുന്നു
ദിക്കില്ലാതെ അവ
മത്സരിച്ചു പറക്കുന്നു.

ഭൂമി കത്തുന്നു
മനുഷ്യന്‍ എരിയുന്നു
പക പിന്നെയും തളിര്‍ക്കുന്നു
രക്തക്കറകള്‍ അവയ്ക്ക്
വളമൊരുക്കുന്നു.


Related Articles