കുരുക്ഷേത്രം

Poem

കുരുക്ഷേത്രം


വിലാപങ്ങളുടെ
ഉദ്യാനത്തിലെ
നിറമില്ലാത്ത
ഏത് കണ്ണീര്‍പ്പൂവില്‍ നിന്നാണ്
ഈ ചിത്രശലഭങ്ങള്‍
പറന്നുയരുന്നത്?

നിത്യവിരഹത്തിന്റെ
തപ്തനഗരിയില്‍
വെന്തു നീറുന്ന
നഷ്ടസ്മൃതികളുടെ
ഏത് ശ്രുതിയിലാണ്
ഈ കുയിലുകള്‍ കൂകുന്നത്..

പുകയുന്ന
അഗ്‌നിപര്‍വ്വതങ്ങളുടെ
ഉഷ്ണതരംഗത്തിലും
അരിച്ചെത്തുന്ന
ഏത് കുളിരിലാണ്
ഈ പുല്‍നാമ്പുകള്‍
വിറച്ചു തല നീട്ടുന്നത്..

എഴുതിയും മായ്ച്ചും
അടുത്തും അകന്നും
കൊതിപ്പിച്ചും കിതച്ചും
ഓര്‍മച്ചുഴികളില്‍ നിന്നുയരുന്ന
ഏത് തിരക്കൈകളിലാണ്
ഈ സ്വപ്നങ്ങള്‍ക്ക്
അതിജീവിക്കാനാവുക?


Related Articles