ബദര്‍പള്ളിക്കെതിര്‍വശമാണ്
ആ കോഴിക്കട
അഞ്ചങ്ങാടിയില്‍ നിന്ന്
ചാവക്കാട്ടേക്കുള്ള യാത്രയുടെ പകുതിയില്‍
പടിഞ്ഞാറന്‍ കാറ്റ്
കോഴികളുടെ മരണഗന്ധം
മൂക്കില്‍ തേച്ച് ഓടി മറയും.
മരണമറിഞ്ഞ് മൂക്കുപൊത്തിയതില്‍
ആരും ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ല.
അതങ്ങനെയാണ്
ചത്തൊടുങ്ങേണ്ടവര്‍
പിടഞ്ഞു വീഴുമ്പോള്‍
ആരും കണ്ണീര്‍ വാര്‍ക്കാറില്ല.
ഒരു നിമിഷം
അറുക്കാന്‍ പിടിച്ച
കോഴി പോലെ
പാലസ്തീന്‍ ഉള്ളില്‍ പിടഞ്ഞു.
ചാവേറുകള്‍
പുതിയ പേര്
സ്വീകരിച്ചതാണെന്ന്
ഇറച്ചിക്കോഴിയുടെ കഴുത്തൊടിച്ച്
അറവുകാരന്‍.
