കിട്ടക്ക

Poem

കിട്ടക്ക


തെരുവിലെ ആകാശത്തിന് നിറമില്ലെന്ന്
ആദ്യമായ് കണ്ടെത്തിയത്
കിട്ടക്കയായിരുന്നു

ചാരം വാരിപ്പൂശിയ ആകാശം
ആലിപ്പഴങ്ങള്‍ക്കുള്ളില്‍ നനവ് നിറച്ച്
മിഴികളെ കാത്തിരിക്കുന്നു എന്ന്
പറഞ്ഞതും ഈ കിട്ടക്കതന്നെ

കുലുക്കിക്കുത്ത് കഴിഞ്ഞ് തളര്‍ന്നുറങ്ങുന്ന
ആങ്ങളയുടെ മുണ്ടിന്റെ കോന്തലയില്‍
പാലിപ്പെണ്ണിന്റെ മുറുക്കാന്‍ ഗന്ധം
പിടിച്ചെടുത്തത് കിട്ടക്കയാണ്

ചിരങ്ങ് നിറഞ്ഞ് പൊട്ടിയൊലിച്ച
അനിയത്തിയുടെ തല തൊട്ടുതടവി
ചില നേരങ്ങളില്‍ കരപ്പന്‍ മണ്ടയിലും വരും
എന്ന സിദ്ധാന്തം പുറപ്പെടുവിച്ചത്
കിട്ടക്കയായിരുന്നു


Related Articles