കത്തുന്ന കരിയിലകള്‍
പോലെയാണ് ചിന്തകള്‍.
എന്തുചിന്തിക്കണമെന്ന്
എനിക്കോ നിനക്കോ
കഴിയാതാകുമ്പോള്‍
ചിന്തകന്‍ നൂല്‍ പൊട്ടിയ
പട്ടമായി മാറിടുന്നു.
ചന്തമുള്ള ചിന്തകള്‍
മനസ്സില്‍ പരിലസിക്കുമ്പോള്‍
പട്ടത്തിന്‍ പിടിവള്ളി
നമ്മുടെ കയ്യിലുണ്ടാകും.
സൂര്യനെ കൈയ്യെത്തിപ്പിടിക്കാന്‍
ശ്രമിക്കവേ ചിന്തകള്‍ കത്തിക്കരിഞ്ഞ്
ചാരമായിട്ടുണ്ടാകും; അപ്പോഴാണറിയുക
സമയത്തെ കാര്‍ന്നുതിന്നുമൊരു
ജന്തുവാണീ ചിന്തകളെന്ന്.
