വേലിക്കരികിലെ
മൈലാഞ്ചിയില
നുള്ളിയെടുത്തിട്ടവർ
നുണകളുടെ വിഴുപ്പ് കൈമാറി.
താടിക്ക് കൈകൊടുത്തിട്ടൊ
-രുത്തി,പേടിച്ചിട്ടെന്നോണം
അക്ഷികളുരുട്ടി
അക്ഷമയായി.
പെണ്ണൊരുത്തി
അടക്കമില്ലാത്തവൾ
മുട്ടോളമിറക്കമുള്ള
ഉടുപ്പിട്ട് കുണുങ്ങി നടപ്പു.
ആണൊരുത്തനെ
മീൻ വെട്ടാനേൽപ്പിച്ച്
സോഫയിൽ കാല് കേറ്റി,
ടെലിവിഷനിലെ നർമ്മം ആസ്വദിപ്പു.
