വാക്കിനാല്‍ പാതി മുറിഞ്ഞവള്‍,
ഉടല് പകുത്ത പ്രണയം
ഉലയിലെരിച്ച് വെന്തപാതിയില്
ജീവിതം തിരയുമ്പോള്‍,
ഭ്രാന്തിലേക്ക് അരനാഴിക ദൂരമളക്കുന്നു.
പ്രതീക്ഷയറ്റ ജീവിതപാതയില്
ഭ്രാന്തിനൊപ്പം തിമിര്‍ത്ത്
അകത്തളങ്ങളില്‍ തണുവായി നിറയുന്നു.
തെരുവ്, പാകി വളര്‍ത്തിയ അനാഥത്വങ്ങളില്‍,
വയറൊട്ടി തേഞ്ഞ എല്ലിന്ക്കഷ്ണങ്ങളില്,
വിശപ്പ്, മാനത്തിന്റെ വിലയറിഞ്ഞ രാവിന് പകുതി,
ഭ്രാന്തിലേക്ക് ഒരു ഘടികാരസൂചി തിരിച്ചു വയ്ക്കുന്നു.
പിഞ്ചിളം ചുണ്ടിന്റെ ചോരക്കറകളില്‍,
മരവിച്ച വിഗ്രഹം കണ്ണുപൊത്തുമ്പോള്‍,
കറുത്ത തുണികളില്‍ സത്യം മറയുമ്പോള്‍,
വെളുപ്പ് ഭ്രാന്തമായാര്ത്തലയ്ക്കുന്നു.
