ഭൂപടങ്ങള്‍

Poem

ഭൂപടങ്ങള്‍


നിനക്കും എനിക്കും
മാത്രമറിയാവുന്ന
ഭൂപടത്തിന്റെ
കാവല്‍ക്കാരാണ് നാം...

മറ്റൊരാള്‍ക്കും കണ്ടെത്താന്‍
കഴിയാത്ത നമ്മുടെ
സാമ്രാജ്യം..

ഒരാള്‍ക്കും നുഴഞ്ഞുകയറാന്‍
പോലും കഴിയാത്ത രീതിയില്‍
കോട്ടമതില്‍ കെട്ടി
സുരക്ഷിതമാക്കിയിരിക്കുന്നു...

അതില്‍ രാജാവും പ്രജയും
സൈന്യാധിപനും നാം
തന്നെയാണ്.


Related Articles