അവനിലെ അവൾ

Poem

അവനിലെ അവൾ


അവനിലെ പെണ്ണൊരുത്തിയെ
ആദ്യമായി അറിഞ്ഞത് അമ്മയാണ്
ചുണ്ടിൽ ചായമിട്ട് തെല്ലു നാണത്തോടെ
ചേല ചുറ്റി കണ്ണാടി നോക്കുന്നവനെ
ഭയത്തോടെ അവൾ നോക്കിനിന്നു


പിന്നീടെപ്പോഴോ അവൻ
അവളായി മാറികൊണ്ടിരുന്നു
കളിക്കൂട്ടുകാരനോട് തോന്നിയ പ്രണയവും
പെണ്ണഴകാവാൻ കൊതിച്ച മനസ്സുമായി
അവനിലെ പെണ്ണ് വളർന്നു വന്നു
ഒപ്പം ബാല്യ ചാപല്യമായി കണ്ട
എല്ലാരുടേയും ഭീതിയും


കാലിൽ ചിലങ്കയണിഞ്ഞ്
കുപ്പിവള ചന്തത്തിൽ നൃത്തമാടുന്നവളെ
കണ്ടാൽ പെണ്ണല്ലെന്ന് ആരു പറയും


ചേർത്തു നിർത്തേണ്ടവർ മാറ്റി നിർത്തി
സ്നേഹം നല്കേണ്ടവർ വെറുപ്പേകി
വീടും നാടും ശാപവാക്കുകൾ ചൊരിഞ്ഞു
കണ്ണീർ പൊഴിക്കുകയല്ലാതെ വേറെ എന്ത്


Related Articles