അടുക്കളക്കാരിയുടെ ആര്‍ത്തവം

Poem

അടുക്കളക്കാരിയുടെ ആര്‍ത്തവം


അടുക്കളക്കാരിയുടെ ആര്‍ത്തവമെന്നാല്‍
നാലു ചുമരിനുള്ളില്‍ തളയ്ക്കപ്പെട്ടവളുടെ
അസ്വാതന്ത്ര്യമാണത്രെ

മാസമുറയെത്തും മുന്നേ അസ്വസ്ഥതകള്‍
പെരുകി അവളുടെ അന്തരംഗം അടുപ്പത്ത്
തിളയ്ക്കുന്ന കഞ്ഞിക്കൊപ്പം തിളച്ചു തുടങ്ങും

നനഞ്ഞ വിറകിനെ ഊതിയൂതി കത്തിക്കും പോല്‍
പുകഞ്ഞു തുടങ്ങുമവളുടെ ഉടലും മനവും

ആഴ്ചയെത്തും മുന്നേ അസ്വാരസ്യത്തിന്റെ കുരുക്കള്‍
നിറഞ്ഞ മുഖത്തേക്കവള്‍ അമര്‍ഷത്തോടെ നോക്കും


Related Articles