ചില ചില്ലുവാതിലുകള്‍ എത്രയടയ്ക്കാന്‍
ശ്രമിച്ചാലുമരുതെന്ന് മന്ത്രിയ്ക്കും.
കാത്തിരിപ്പിന്റെ കണ്‍കഴയ്ക്കലോടെ!
ദീര്‍ഘയാത്രയുടെ വേര്‍പ്പിറ്റതും
പിച്ചളപ്പിടികളില്‍ നിലാവെട്ടത്തിന്‍
ഓര്‍മ്മത്തെളിച്ചങ്ങള്‍ ഓളമുലയും.
പറയാതിറങ്ങുന്ന ചില പരിഭവങ്ങളുണ്ട്.
പടിവാതിലോളം മിഴിനട്ട വാക്കുകള്‍
മുറിവേറ്റാലും ചിരിയൂറും ചുണ്ടുകള്‍
കനവുകള്‍ കൊണ്ടു കസവു തുന്നും
മിഴികളില്‍ മേഘവിസ്‌ഫോടനത്താ
ലൊഴുകിപ്പോകും ജീവാത്മാവുകള്‍
