ഒരിക്കല്‍
ഒരു കടല്‍ കരയോട് ചോദിച്ചു.
ഈ ഭൂമിയില്‍
പ്രണയത്തിന്റെ ആദ്യ കണം
പിറവിയെടുത്തതെവിടെയാണെന്ന്.
അങ്ങ് ദൂരെ
എനിക്കും നിനക്കും
കൈതൊടാനാവാത്ത
ആകാശക്കോണിലേക്ക് നോക്കി
ഉപ്പുരസം നുണഞ്ഞ
ഓരോ മണ്‍തരികളും
നിര്‍വൃതിയുടെ ശ്വാസം അഴിച്ചുവിട്ടു.
കടല്‍ മിണ്ടിയില്ല.
കരയും.
ആ മൗനത്തിനു കുറുകെ
അവള്‍ തീവ്രമായി പൊട്ടിച്ചിരിച്ചു.
ജലാംശം തളംകെട്ടിയ കാലുകള്‍
അവള്‍ പതിയെ പിന്നിലേക്ക് ചലിപ്പിച്ചു.
ശേഷം ഒരു ഓര്‍മ്മയിലേക്ക്
യാത്രപോയി.
കടലും
കരയും
പ്രണയവുമുള്ള ലോകത്തേക്ക്.
ഭൂമിയുടെ മാറിനെ
കുളിരു കോരിച്ചു കൊണ്ട്
അവള്‍
ഓര്‍മ്മകളിലെ കവിതകള്‍ മൂളി.
ഒടുവില്‍
അവസാനവരിയിലേക്ക്
അവളും കവിതയും
അടര്‍ന്നു വീണു.
