ബുള്ളറ്റ്:
നക്ഷത്ര ചിഹ്നമിടാത്ത എന്റെ ചോദ്യത്തിനുള്ള നിന്റെ മറുപടി
ഉച്ചയുറക്കം:
വഴിയാത്രക്കാരെ
ഒന്നടങ്കം കടിക്കും തെരുവുനായ
ഞാന്‍:
വീടാകയെന്നെത്തിരഞ്ഞു
നീ വശങ്കെടുമ്പോള്‍
നിന്റെ ബ്ലൗസിടുക്കിലേക്കു
ചാടിക്കയറും പല്ലി
കാറ്റ്:
അരൂപിയും അപ്രാപ്യയും
അധിനിവേശക്കാരിയുമാം
ഒറ്റപ്പക്ഷി
