ഉലകത്തിലേതുസൃഷ്ടിയും
മുറിച്ചകത്തിയാല്‍
ഒന്നിന്റെയടരിനല്ലാതെ
മറ്റേതൊരുപതിപ്പിനും
പൂര്‍ണ്ണതയില്‍
ചേരാനാവില്ലെന്നത്
ലോകസത്യമാണ്!
സൃഷ്ടികളിലേറെയും
പാതികളായുടലെടുത്തതാണ്
ആണും പെണ്ണുമെന്നപോലെ..
ചേരുംപടി ചേര്‍ക്കുകയെന്നത്
സങ്കീര്‍ണ്ണതയേറിയ പസിലാണ്!
അര്‍ദ്ധനാരീശ്വരസങ്കല്പത്തില്‍
യോജിച്ചുപോവുന്നത്
ആണും പെണ്ണുമത്രമേല്‍
ആത്മവിലലിയുമ്പോഴാണ്!
ചേരാത്തത് ചേരുമ്പോള്‍
അഭംഗി അതീതമാവുന്നു.
