നീല വാതില്‍

Poem

നീല വാതില്‍


നീയൊരു വാതിലാകുന്നു.
അടച്ചു താഴിട്ട,
തുറന്നു കാണാത്ത,
ചിത്രപണികള്‍ കൊത്തിവച്ച,
കമാന രൂപം.
നിറം, നീല!

അനന്തമായ ആകാശം,
ആഴമുള്ള കടല്‍,
അവസാനിക്കാത്തത്രയും
എടുക്കാവുന്ന വിധം
ചാലിച്ചു വച്ച നിറക്കൂട്ട്.

തിളങ്ങുന്ന വെള്ളയില്‍,
ചരിത്രത്തിന്റെ ക്യാന്‍വാസ്.
ഒലിവിലയില്‍ ഒഴുകുന്ന,
ഓര്‍മ്മകളുടെ ചുടുകാറ്റ്.

ഒരു നാടിന്റെ
തുറവിയുടെ തണല്‍,
വിടര്‍ന്ന മുല്ലയുടെ
വീറുള്ള മണം,
വെളുപ്പില്‍ നെയ്ത്
നീലയില്‍ കോര്‍ത്ത
വീണ്ടെടുപ്പിന്റെ ആത്മാവ്.


Related Articles