മടവ

Poem

മടവ


ഇരുപത്തഞ്ചു കൊല്ലം മുൻപ്
കൃത്യമായി പറഞ്ഞാൽ ഇരുപത്തിയൊന്നാം
നൂറ്റാണ്ടിന്റെ ആരംഭദശയിൽ
പിറന്നു വീണ പെണ്ണ്.

പതിനെട്ട് കൊല്ലം സ്ഥായിയായ
സങ്കല്പങ്ങളെ കടിച്ചമർത്തി വളർന്നു.
ഏഴ് കൊല്ലമായി സങ്കല്പശാസ്ത്രത്തെ
ഞെരിച്ചമർത്തി നടന്നു പോകുന്നു.

‘വിധിയുടെ വേട്ട മൃഗം’എന്ന്
അവരോധിക്കപ്പെടാൻ
അസൗകര്യപ്പെട്ടു കൊണ്ട് ...

സ്വയം ചാലുകീറി കടലാകുന്നു
ഉറവയാകുന്നു ഒറ്റയ്ക്ക് ഒഴുകുന്നു പടരുന്നു
വരളുമ്പോൾ വീണ്ടും നനയാൻ കൊതിച്ച് കൊണ്ട്
ഉറവ വറ്റിയ കിണറുപോൽ
ഉഴറുമ്പോൾ ഉതിർന്ന നോവിന്റെ
കണവുമായി നനവ് പടർത്തി
വീണ്ടും വളരുന്നു.


Related Articles