മടക്കം

Poem

മടക്കം


ചിന്തകൾ വിൽക്കാൻ ഒരിക്കൽ ഞാൻ തീരുമാനിച്ചു. എന്റെ ചിന്തകളിൽ ഒരെണ്ണം അവർ വാങ്ങി. ഏതോ ചുമരിലെ എഴുത്തായി അത് മാറി.

പിന്നീടൊരു ദിവസം അതേ ചുമരിന്റെ മുന്നിലൂടെ പോകുകയായിരുന്ന എന്നെ ആ ചിന്ത അവിടെ പിടിച്ചുനിർത്തി. എന്നിട്ട് പറഞ്ഞു:

"എനിക്ക് ഇവിടെ ജീവിക്കേണ്ട. പഴയപോലെ നിന്റെ തലയ്ക്കുള്ളിൽ നിന്റെ മറ്റു ചിന്തകളോടൊപ്പം ജീവിച്ചാൽ മതി."

"പറ്റില്ല. അത്‌ വ്യവസ്ഥകൾക്ക് അതീതമാണ്", ഞാൻ ചുമരിലെ ചിന്തയോട് പറഞ്ഞു.


Related Articles