പെണ്ണുങ്ങളുടെ കക്ഷങ്ങൾ
എന്നെ വിളിക്കുന്നു.
പെണ്ണുങ്ങളുടെ മുലയിടുക്കുകൾ
എന്നെ വിളിക്കുന്നു.
പെണ്ണുങ്ങളുടെ അടിവയറുകൾ
എന്നെ വിളിക്കുന്നു.
ശരീരത്തിൽ വന്ന്
കൂപ്പുകുത്താൻ
ശരീരമെന്നെ വിളിക്കുന്നു.
ആണായ നാൾ മുതൽ
ഞാനീ വിളികളിൽ
വിശ്വസിച്ചു.
ഒരു ശരികേടും
തോന്നിയില്ല.
എന്നാലൊരു ദിവസം
ലോകത്തിൻ്റെ ദുഃഖം
ഉച്ചവെയിൽ പോലെ തെളിഞ്ഞ
ഒരു ദിവസം
എൻ്റെ ബുദ്ധി
എൻ്റെയാസക്തിയോട്
പറഞ്ഞു;
'ശരീരമൊരുവെറുമിറച്ചിക്കഷണം
അതിനുള്ളിലൊരുവെറുമെല്ലിൻകൂട്ടം
അവിടെ വിയർപ്പൊലിക്കുന്നു
അവിടെയഴുക്കടിയുന്നു
നിൻ്റേത് പോലെ തന്നെയവരുടേതും;
ആസക്തമാകുവാനൊന്നുമില്ല.'
