പട്ടണത്തിലെ പാർക്കിൽ ഞാനും ലീലയും ഇരിക്കുമ്പോൾ
ഒരു കൈനോട്ടക്കാരി ഞങ്ങളുടെ അരികിൽ വന്നു.
ഭൂതം ഭാവി വർത്തമാനം പറയാം എന്ന് പറഞ്ഞു.
എനിക്ക് തോന്നി ഞാൻ മരിക്കുന്നത് അവൾ പറയും എന്ന്.
ഒരു മലയുടെ മുകളിൽ നിന്നും താഴേക്ക്
ഞാൻ വീഴുന്നത് കണ്ടു.
കടലിൽ ഒഴുകി പോകുന്നതും.
ഒരിക്കൽ കവിയായിരുന്നതിന്റെ ഓർമ്മ
എന്റെ മനസ്സിൽ പിന്നെയും വന്നുകൊണ്ടിരുന്നു
ലീല എന്നെ നോക്കി.
അവളുടെ തീണ്ടാരി മാറിയ നാളുകളായിരുന്നു.
