തനിച്ചാവുക എന്നാൽ സ്വയം ഒരു വസന്തമാകലാണ്‌- സി ഹനീഫ്‌ എഴുതിയ കവിത

Poem

തനിച്ചാവുക എന്നാൽ സ്വയം ഒരു വസന്തമാകലാണ്‌- സി ഹനീഫ്‌ എഴുതിയ കവിത


രംഗം 1
കർട്ടനുയരുമ്പോൾ
പനിയുടുപ്പിട്ട ഒരു മനുഷ്യൻ
തെരുവിലിരുന്നു
'മുള്ളൻപന്നിയെ ആലിംഗനം
ചെയ്യുന്ന വിധം'
എന്ന പുസ്തകം വായിക്കുന്നു.

 

അവന് ഴാങെന്നു പേർ
അവന്റെ
കയ്യിലൊരു റൊട്ടിയുണ്ട്
പഴയ പീടികക്കാരന്റെ
മേൽവിലാസം കുറിച്ചിട്ട
മുഷിഞ്ഞ കടലാസ്
ഒരു പോസ്റ്റ്മാൻ
മുമ്പാകെ നീട്ടുന്നു.


Related Articles