ലഹരിക്കെതിരെ ഏഴാംക്ലാസ് വിദ്യാർത്ഥിനിയായ ആർദ്ര പിഎസ് എഴുതിയ കവിത
മർത്യജന്മം ചുട്ടെരിക്കാൻ
എത്തിടുന്നവൻ വില്ലനായ്
വിരിഞ്ഞെത്തും മോഹത്തിൻ
ചിറകുയരും നേരത്ത്
മദ്യവും കഞ്ചാവുമേന്തി
വഞ്ചിക്കുന്നു കപടതയും
വൈര്യത്തിൻ
സ്വരമിതാ കേൾക്കുന്നുവോ
പുകയ്ക്കുള്ളിൽ പതുങ്ങുന്ന
വില്ലാളി ലഹരിയും
ജീവന്റെ വിലയറിയാൻ
മടിക്കുന്നൊരു ജനതയും
സിരയിലോടും രക്തത്തെ
മാറ്റുന്നൊരു ക്രൂരനും
ബോധത്തെ തകർക്കുന്നു
തലമുറതൻ ശത്രുവായ്
പൊരുതുവാൻ മുന്നേറുവാൻ
വേണ്ട വേണ്ട ലഹരികൾ
പുതുനാമ്പുകൾ വളരുമീ
മണ്ണിലെന്തിനു ലഹരികൾ?
കാലം തന്ന മക്കളെ
കാത്തുനോക്കി പ്രിയരും
സ്വപ്നം കണ്ടിരുന്നവർ
പിടഞ്ഞുപോയാ ഉള്ളവും
കൊല്ലുവാൻ മടിക്കാത്ത
ക്രൂരരാം മക്കളും
ലഹരിയില്ലാ യുവത്വത്തിൻ
തലമുറയിനി സാധ്യമോ?
തലമുറയിനി സാധ്യമോ?
