കൂടിക്കാഴ്ച്ച

Poem

കൂടിക്കാഴ്ച്ച


ദുഃഖമണിഞ്ഞ ദേവതയുടെ
മുഖച്ചട്ടയിൽ
ഒരിക്കൽ മാത്രമുടുക്കുന്ന
തിരുവസ്ത്രങ്ങളിൽ, പിറകേ നിന്ന
മേളപ്പെരുക്കത്തിൽ
അവനെന്നെത്തന്നെ നോക്കി നിന്നു.

എനിക്ക് മനസ്സിലായതേ ഇല്ല!

ദൈവവുമായുള്ള അകലമാവട്ടെ, ഞാൻ
മറന്നും പോയിരുന്നു.

അവനെന്റെ കൈകൾ കൂട്ടിപ്പിടിച്ചു.
അവനെന്റെ ശിരസ്സിൽ തലോടി.
അവനെന്റെ നെറ്റി തുടച്ചു.


Related Articles