ജീവിച്ച നാളാകെ തല്ലി കലഹിച്ചവർ
ജനിമൃതികളെ ഭയമില്ലായിരുന്നവർ
ഇന്നീ നിമിഷത്തിൻ വേദനയായവർ
എൻ്റേന്നും നിൻ്റേന്നും പക്ഷം പറഞ്ഞവർ.
ഇന്നവരൊരുമിച്ചൊരു വണ്ടിയിൽ..
നിർദ്ദയമായി കൊല്ലപ്പെട്ടവർ
തണുത്ത് മരവിച്ചൊന്നിനു മേലൊന്നായ്
ഞെരുങ്ങി ഒതുങ്ങി നിശ്ചലരായുറങ്ങുന്നു.
നിശബ്ദ സഞ്ചാര പാതയിലൂടെ
സംസ്ക്കാരക്കുഴി ലക്ഷ്യമാക്കിക്കൊണ്ട്
നീങ്ങുന്ന വണ്ടിയിൽ ശീതീകരിച്ച മുറിയിൽ
ജീവിത സത്യങ്ങൾ പങ്കുവച്ചൊരാത്മാക്കൾ.
കണ്ടറിയുന്ന സ്നേഹ നൊമ്പരങ്ങളെയും
തിരിച്ചറിയാത്ത ദേഹത്തെയും
നിറകണ്ണുമായനുഗമിക്കുന്നവർ.
