കൊച്ചുസീത

Poem

കൊച്ചുസീത


 

നാല്പതാംപിറന്നാളിന്റെ
പാതിരാഘോഷം കഴിഞ്ഞ്‌
കൂട്ടുകാര്‍ ഒഴിഞ്ഞ
സ്വന്തമിടത്തില്‍
സര്‍വ്വസ്വതന്ത്രയായ്
മേഘമാല പുതഞ്ഞ
ആട്ടുകിടക്കയില്‍
ആത്മസഖിയോടൊപ്പം
ഉടല്‍ശില്പമെഴുതെ
ഏതോ നിയോഗംപോലെ
തുളവീണ വയ്‌ക്കോല്‍ തുരുമ്പിലൂടെ
മഴവെള്ളമിറ്റുവീഴുന്ന രാത്രിയില്‍
കെട്ടുപോയ അടുപ്പിനെ സ്വയം
ഊതിയുണര്‍ത്തുന്ന ധ്യാനത്തില്‍
കൊച്ചുസീത മുത്തശ്ശിയെ കേട്ടു.

 


Related Articles