അടുക്കള വാതിൽ

Poem

അടുക്കള വാതിൽ


ടുക്കളയിൽ നിന്നും 
മുറ്റത്തേക്കുള്ള വാതിൽ 
ഒരിക്കലും തുറക്കാതെ 
താഴിട്ട് പൂട്ടിയിരുന്നു.
താക്കോൽ, നിസ്‌ക്കാരമുറിയിലെ 
മുസല്ലക്ക് കീഴിലുണ്ടെന്ന് 
അമ്മായി പറയും.

പത്തിരിക്ക് പൊടി വാട്ടാനുള്ള 
വെള്ളമിരമ്പുമ്പോൾ 
ചെവിയോർത്തു നോക്കിയേന്നും പറഞ്ഞ് 
ചുണ്ടിൽ വിരൽതൊട്ട് 
'ശ്ശൂ' ന്ന് കേൾപ്പിക്കും.
ഞാനപ്പോൾ ചെവിയോർത്ത് നിൽക്കും.


Related Articles