കിളിയൊച്ച

Poem

കിളിയൊച്ച


ള്ളിലൊരുകിളി
ചത്തുകിടക്കുന്നു.
കിളിയുടെ
പുറകേ പോകാന്‍
കാറ്റിനു
സമയമില്ലാഞ്ഞിട്ടോ,
കിളിയുടെ പാട്ടിന്
ശബ്ദമില്ലാഞ്ഞിട്ടോ,
കിളിയോളം കിനാവ്
കരളില്‍ ഉണരാഞ്ഞിട്ടോ,
ഏകാന്തത മരണത്തിലേക്ക്
തുറിച്ചുനോക്കുന്നു

ചിറകുറങ്ങിയെന്ന്
ഇലകളുടെ നോവുപാട്ട്,
പാട്ടിനുപുറകേ
കിളിയോളം കനമുള്ള കാറ്റ്,
കാറ്റിനുപുറകേ
കിളിയില്ലാതാകാശം
ചിതറിവീണു


Related Articles