കറുത്ത കണ്ണീർ

Poem

കറുത്ത കണ്ണീർ


പതിവിലും വിരുദ്ധമായി
ആർത്തുല്ലസിച്ച് പെയ്യുകയാണവൾ...
ഉല്ലാസവതിയായി തകർത്തു മണ്ണിനെ തഴുകുന്നു...
മണ്ണിലേക്ക് ലയിച്ച് സ്വയം എരിഞ്ഞ്
ബന്ധനങ്ങൾ വിസ്മരിച്ച് താഴേക്ക് പതിച്ച്..
ഏറെ നാളായി ഉന്മാദത്തിമിർപ്പിൽ ആണ്
ആനന്ദ നൃത്തം ചൊരിഞ്ഞ് ഇറ്റുവീണ്...
എന്തേ ഹൃദയം നിറഞ്ഞു പായുന്നു
നിൻ്റെ ആനന്ദത്താൽ പ്രകൃതി പോലും മതിമറന്ന് ചിരിച്ചിരിക്കുന്നു...
എന്തേ ഇത്ര മാത്രം ഹർഷം തുളുമ്പുന്നത്
അതോ മനസ്സിൻ്റെ നിഘൂടമായ ചെപ്പിൽ നീയും ഒരുപാടു വ്യഥ ഒളിപ്പിച്ചു വെച്ചുവോ...
സ്വയം കണ്ണീരിലാഴ്ത്തി ആനന്ദം
വെരുത്തിതീർക്കയോ ...
എന്തേ മാനവനെ പോലെ ഓർമകളാൽ
വരിഞ്ഞു മുറുകിയോ
ഹൃദയം നോവിനാൽ ചുട്ടുപൊള്ളിയോ...
പുറമേ ആഹ്ലാദവതിയായി മൗനത്തിൽ വിങ്ങുകയോ..
അതേ നിന്നെ തന്നെ മഴയേ......
കറുത്ത കണ്ണു
നീരോ അതോ നിശബ്ദ ആഹ്ലാദമോ.


Related Articles