കർഷകൻ്റെ സമരം

Poem

കർഷകൻ്റെ സമരം


നിങ്ങളുടെ ജലപീരങ്കികൾ
ചീറ്റുന്ന ജലം,
അവരുടെ വേരുകൾ
വലിച്ചെടുക്കും.
നിങ്ങളുടെ തോക്കിൻ
കുഴലുകളിൽ നിന്നു
പൊട്ടുന്ന വെടിയുണ്ടകൾ
അവർ വളമാക്കി മാറ്റും.
നിങ്ങളുടെ ലാത്തികൊണ്ടുള്ള
ഓരോ അടികളും
അവരുടെ ചില്ലകളായി മാറും.
നിങ്ങൾ നോക്കി നിൽക്കെ
അതൊരു മരമാകും.
അറ്റു വീഴുന്ന ജീവനുകൾ
പൂവും, കായുമാകും.
ആ തണൽ മാത്രമാകും നാളെ നിങ്ങൾക്കു മുകളിലുണ്ടാകുക!


Related Articles